2. Karuthachan
എസ് കെ ഹരിനാഥ് ഇൻ്റെ തൂലികയിൽ പിറന്ന ഈ ഹൊറർ നോവൽ നമ്മളെ ഭീകരമായ കറുത്ത്ചൻ മെട്ടിലേക് കൂട്ടികൊണ്ട് പോകുന്നു...
തൻ്റെ കാമുകിയൂം പത്ര പ്രവർത്തകയും ആയ അയറിൻ്റെ ആതഹത്യ ഷഫീഖ് എന്ന ചെറുപ്പക്കാരനെ കൂടുതൽ ദുഖത്തിലേക് കൊണ്ടുപോകുന്നു.. അവളുടെ മരണത്തിൽ ഒരു ദുരൂഹത തോന്നുന്ന ഷഫീഖ് അവളുടെ മരണത്തിൻ്റെ കാരണം തേടി ഇറങ്ങുന്നു.. ആ യാത്ര അവനെ അവൾ തേടി നടന്ന കറുത്തച്ഛൻ മേട് എന്ന സ്ഥലത് എത്തിക്കുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് പുസ്തകത്തിൻ്റെ ഇതിവൃത്തം.. ഈ യാത്രയിൽ അയാളുടെ കൂടെ ഫാദർ സൈമൺ , ഭവേഷ് എന്ന നമ്പൂതിരിയും, പിന്നെ സൈമൺ അച്ഛൻ്റെ കുറച്ച് അനുയായികളും കൂടി ചെറുന്നത്തോടെ കഥ കൂടുതൽ സങ്കീർണവും ഭയാനകവും പിന്നെ ത്രില്ലിങ്ങും ആകുന്നു...
220 പേജ് ഉള്ള ഈ പുസ്തകം ഒറ്റ ഇരുപിനു വായിച്ചു തീർക്കാൻ പറ്റുന്ന ഒരു മികച്ച കഥാസൃഷ്ടി ആണ്.. സൈമൺ യം കൂട്ടരും യാത്ര തുടങ്ങുന്നതോടെ കഥ കൂടുതൽ ഭയാനകവും നമ്മളെ ഇമചിമ്മത്തെ വായിപ്പികയും ചെയ്യുന്നു.. ഒരു ഹൊറർ ത്രില്ലർ സിനിമ കാണുന്ന അതേ ഫിലോടെ വായിച്ചു തീർക്കാൻ പറ്റുന്ന ഈ പുസ്തകം ഒരു സിനിമ രൂപേണ കാണാൻ പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മൾക്ക് ആഗ്രഹം തോന്നും.. പ്രത്യേകിച്ച് കറുത്തച്ഛൻ മേട്ടിൽ അവർ എത്തിയതിനു ശേഷം അവർ അവിടെ കാണുന്ന കാഴ്ച , പിന്നെ അതിനോട് അനുബന്ധിച്ച് അവർ അവിടെ നടത്തുന്ന അ ചെറിയ സംഘനം എല്ലാം കൺമുമ്പിൽ ഇപ്പോളും അതെ പോലെ ഉണ്ട്... അവർ അ പള്ളിയോട് ചേർന്ന് വഴിയിലൂടെ കറുത്തച്ഛൻ മേടു തേടി യാത്ര നടത്തുന്നത് എല്ലാം വളരെ ഭംഗിയായി കഥാകൃത്ത് നമ്മളോട് പറയുമ്പോൾ നമ്മളുടെ ഹൃദയമിടിപ്പും അഡ്രൈണൽ റഷ്ഉം പിന്നെ പേടിയും ഒന്നിന്നു ഒന്നായി വന്നുകൊണ്ട് ഇരിക്കും. ഒരു മികച്ച അനുഭവം ....
.jpeg)
Comments
Post a Comment