4.The Diary of Anne Frank
Netherlands ഇലെ നാസി അധിനിവേശ കാലത്ത് ഒരു 14 വസ്സയുകാരി കിറ്റി എന്ന തൻ്റെ ഡയറിയിൽ കുറിച്ചിട്ട ഈ ഡയറി കുറിപ്പുകൾ നാസിക്കാർ ജൂതന്മാരോട് കാണിച്ചതിൻ്റെ ആ സമയത്തിൻ്റെ ഒരു തീരാ നൊമ്പരം ആയി ഇന്നും നിലകൊള്ളുന്നു ..
തൻ്റെ 13 ആം ജന്മദിനത്തിൽ അച്ഛൻ ഓട്ടോ ഫ്രാങ്ക് സമ്മാനിച്ച കിറ്റി എന്ന ഈ ഡയറിയില് ആൻ കുറിച്ചിട്ടത് സ്വന്തം ജീവിതം തന്നെ ആയിരുന്നു.. അതിലൂടെ നമ്മൾ അവർ രണ്ടു വർഷം ഒളിവിൽ താമസിച്ച ഓട്ടോ ഫ്രാങ്ക്ൻ്റെ ഓഫീസ് മുറിയും അതിലൂടെ ഒരു പെൺകുട്ടിയുടെ വികാരങ്ങൾ ,അവളുടെ ചിന്തകള് , അവളുടെ ആൾകാരുമായുള്ള ഓർമകൾ , അവളുടെ ചാപല്യങ്ങൾ കൂടാതെ നാസി അധിനിവേശത്തിൻ്റെ ഏറ്റവും ഭീഗരമായ കുറെ ഓർമ്മകൾ നമ്മളിൽ എത്തിക്കുന്നു .
ഡയറിയിൽ അവൾക് അച്ഛനോട് ഉള്ള സ്നേഹം,അമ്മയോട് ഉള്ള വെറുപ്പ് അത് കൂടുതലും അമ്മയിൽ നിന്നും സ്നേഹം കിട്ടുന്നില്ല എന്ന അവളുടെ പരാതി ആണ്.. ചേച്ചിയോട് ഉള്ള അമ്മയുടെ അമിത സ്നേഹം ,അവളുടെ പ്രണയം, സ്വപ്നങ്ങൾ , ആഗ്രഹങ്ങൾ അങ്ങനെ പലതിൻ്റെയും നേർപകർപ്പ് ആകുമ്പോൾ നമ്മൾ ഇതേവരെ ആലോചിട്ട് ഇല്ലാത്ത, ജീവിച്ചിട്ടില്ലാതെ ഒരു ഭീകരമായ യാത്രയാണ് പുസ്തകം ....
കുറെയേറെ criticism ഇതിനും തിരുത്തുകൾക്കും ബാൻ നും നേരിട്ടുള്ള ഈ ഡയറിക്കുറിപ്പ് പക്ഷെ ഇന്നും എൻ്റെ പുസ്തക ശേഖരത്തിൽ ഏറ്റവും പ്രിയപ്പെട്ടത് തന്നെ....
.jpeg)
Comments
Post a Comment