Posts

5. Yakshi

മലയാറ്റൂർ രാമചന്ദ്രൻ്റെ തൂലികയിൽ പിറന്ന ഈ മലയാള ഹൊറർ നോവൽ ശ്രീനിവാസൻ എന്ന കോളേജ് ലെക്ചരുടെ കഥ പറയുന്നു.. തൻ്റെ ലെക്ചർ ജിവിതത്തിൻ്റെ ഇടയിൽ ഒരു സയൻ്റിസ്റ് കൂടിയായ ശ്രീനിവാസൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ ലാബിൽ നടക്കുന്ന ഒരു ചെറിയ ആക്സിഡൻ്റ് കാരണം മാറിമറിയുന്നു.. ഒരു പരീക്ഷണത്തിൻ്റെ ഇടയിൽ അദ്ദേഹത്തിൻ്റെ മുഖത്ത് ആസിഡ് വീണു മുഖം വൃക്രിതം ആകുന്നു. അതോടെ താൻ സ്നേഹിച്ച പെൺകുട്ടി  പോലും തന്നിൽ നിന്നും അകലുന്നു എന്ന് മനസിലാകുന്ന ശ്രീനി മെല്ലെന്നെ യക്ഷികളെ കുറിച്ചുള്ള പഠനം തുടങ്ങുകയും അതിനിടെ രാഗിണി എന്ന് പെൺകുട്ടി അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് പുസ്തകത്തിൻ്റെ ഇതിവൃത്തം.... 1968 സത്യന്നെ വെച്ചും ഇതേപേരിലും 2013 യില് ഫഹദ് ഫാസിൽ വെച്ച് അകം എന്ന പേരിലും ചലച്ചിത്ര ദൃശ്യാവിഷ്കാരം ഉണ്ടായ ഈ കൃതി ഹൊറർ കൃതികൾ ഇഷ്ടമുള്ളവർ തീർച്ചയായും വായിച്ചു നോകാം.. 

4.The Diary of Anne Frank

Image
Netherlands ഇലെ നാസി അധിനിവേശ കാലത്ത് ഒരു 14 വസ്സയുകാരി കിറ്റി എന്ന തൻ്റെ ഡയറിയിൽ കുറിച്ചിട്ട ഈ ഡയറി കുറിപ്പുകൾ നാസിക്കാർ ജൂതന്മാരോട് കാണിച്ചതിൻ്റെ ആ സമയത്തിൻ്റെ ഒരു തീരാ നൊമ്പരം ആയി ഇന്നും നിലകൊള്ളുന്നു ..  തൻ്റെ 13 ആം ജന്മദിനത്തിൽ അച്ഛൻ ഓട്ടോ ഫ്രാങ്ക് സമ്മാനിച്ച കിറ്റി എന്ന ഈ ഡയറിയില് ആൻ കുറിച്ചിട്ടത് സ്വന്തം ജീവിതം തന്നെ ആയിരുന്നു.. അതിലൂടെ നമ്മൾ അവർ  രണ്ടു വർഷം ഒളിവിൽ താമസിച്ച ഓട്ടോ ഫ്രാങ്ക്ൻ്റെ ഓഫീസ് മുറിയും അതിലൂടെ ഒരു പെൺകുട്ടിയുടെ വികാരങ്ങൾ ,അവളുടെ ചിന്തകള് , അവളുടെ ആൾകാരുമായുള്ള ഓർമകൾ , അവളുടെ ചാപല്യങ്ങൾ കൂടാതെ നാസി അധിനിവേശത്തിൻ്റെ ഏറ്റവും ഭീഗരമായ കുറെ ഓർമ്മകൾ നമ്മളിൽ എത്തിക്കുന്നു . ഡയറിയിൽ അവൾക് അച്ഛനോട് ഉള്ള സ്നേഹം,അമ്മയോട് ഉള്ള വെറുപ്പ് അത് കൂടുതലും അമ്മയിൽ നിന്നും സ്നേഹം കിട്ടുന്നില്ല എന്ന അവളുടെ പരാതി ആണ്.. ചേച്ചിയോട് ഉള്ള അമ്മയുടെ അമിത സ്നേഹം ,അവളുടെ പ്രണയം, സ്വപ്നങ്ങൾ , ആഗ്രഹങ്ങൾ അങ്ങനെ പലതിൻ്റെയും നേർപകർപ്പ് ആകുമ്പോൾ നമ്മൾ ഇതേവരെ ആലോചിട്ട് ഇല്ലാത്ത, ജീവിച്ചിട്ടില്ലാതെ ഒരു ഭീകരമായ യാത്രയാണ് പുസ്തകം ....  കുറെയേറെ criticism ഇതിനും തിരുത്തുകൾക്കും ബാൻ നും ...

3.RIP - Rest in peace

Image
  ലാജോ ജോസിൻ്റെ തൂലികയിൽ പിറന്ന ഈ കോസി മർഡർ മിസ്ട്രി ത്രില്ലർ പുസ്തകം നമ്മളെ ഗോൾഡൺ റിട്ടയർമെൻ്റ് ഹോം എന്ന ലക്ഷ്വറി വൃദ്ദ്ധ സദ്ധനതിൽ നടക്കുന്ന ഒരു പറ്റം കൊലപാതകങ്ങളുടെ ചുരുൾ അഴീക്കുന്ന പുസ്തകം ആണ്..  തൻ്റെ ഭർത്താവ് ജോ മറ്റൊരു പെണ്ണുമായി അടുപത്തിൽ ആണ് എന്ന് അറിയുന്ന ജെസ്സി ജോയുമായി തല്ലുകൂടി ഒരു എഴുത്തുകാരനായ തൻ്റെ ചാചൻ്റെ ചില പുസ്ത്കങ്ങൾ വായിക്കാൻ അതിൽ അച്ഛൻ്റെ unpublished നോവൽ ആയ വൃദ്ധസദത്തിലെ കൊലപാതകം എന്ന പുസ്തകം വായിക്കാൻ തുടങ്ങുന്നു... അന്നു വളരെ വൈകിയും മകൻ ബ്രിട്ടോ ഉണരാതെ നിന്നപ്പോൾ അന്നമ്മ സൈമൺ എന്ന ഈ വൃദ്ധ അന്തേവാസി ബ്രിട്ടിയുടെ അടുത്തെത്തി ..അവൻ്റെ മരണം ഒരു തുടക്കം മാത്രമായിരുന്നു.. പിന്നെയും അവിടെ ചില കൊലപ്തനങ്ങൾ നടക്കുന്ന സമയത്ത് അതിൻ്റെ ചുരുൾ തേടിയുള്ള ഒരാളുടെ യാത്രയൂം പീന്നീട് പുസ്തകത്തിൻ്റെ അന്ത്യം ജെസ്സിയുടെ ജീവിതവുമായി ഒരു ഘട്ടത്തിൽ അടുക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് പുസ്തകം നമ്മളോട് പറയുന്നത്..  ഹൊറർ മിസ്‌ട്രി ഇഷ്ടമുള്ളവർക്ക് ഒന്ന് വായിച്ചു നോക്കാം.. good one..

2. Karuthachan

Image
  എസ് കെ ഹരിനാഥ് ഇൻ്റെ  തൂലികയിൽ പിറന്ന ഈ ഹൊറർ നോവൽ നമ്മളെ ഭീകരമായ കറുത്ത്ചൻ മെട്ടിലേക് കൂട്ടികൊണ്ട് പോകുന്നു...   തൻ്റെ കാമുകിയൂം പത്ര പ്രവർത്തകയും ആയ അയറിൻ്റെ ആതഹത്യ ഷഫീഖ് എന്ന ചെറുപ്പക്കാരനെ കൂടുതൽ ദുഖത്തിലേക് കൊണ്ടുപോകുന്നു.. അവളുടെ മരണത്തിൽ ഒരു ദുരൂഹത തോന്നുന്ന ഷഫീഖ് അവളുടെ മരണത്തിൻ്റെ കാരണം തേടി ഇറങ്ങുന്നു..  ആ യാത്ര അവനെ അവൾ തേടി നടന്ന കറുത്തച്ഛൻ മേട് എന്ന സ്ഥലത് എത്തിക്കുന്നതും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളും ആണ് പുസ്തകത്തിൻ്റെ ഇതിവൃത്തം.. ഈ യാത്രയിൽ അയാളുടെ കൂടെ ഫാദർ സൈമൺ , ഭവേഷ് എന്ന നമ്പൂതിരിയും, പിന്നെ സൈമൺ അച്ഛൻ്റെ കുറച്ച് അനുയായികളും കൂടി ചെറുന്നത്തോടെ കഥ കൂടുതൽ സങ്കീർണവും ഭയാനകവും പിന്നെ ത്രില്ലിങ്ങും ആകുന്നു... 220 പേജ് ഉള്ള ഈ പുസ്തകം ഒറ്റ ഇരുപിനു വായിച്ചു തീർക്കാൻ പറ്റുന്ന ഒരു മികച്ച കഥാസൃഷ്ടി ആണ്.. സൈമൺ യം കൂട്ടരും യാത്ര തുടങ്ങുന്നതോടെ കഥ കൂടുതൽ ഭയാനകവും നമ്മളെ ഇമചിമ്മത്തെ വായിപ്പികയും ചെയ്യുന്നു.. ഒരു ഹൊറർ ത്രില്ലർ സിനിമ കാണുന്ന അതേ ഫിലോടെ വായിച്ചു തീർക്കാൻ പറ്റുന്ന ഈ പുസ്തകം ഒരു സിനിമ രൂപേണ കാണാൻ പുസ്തകം വായിച്ചു കഴിയുമ്പോൾ നമ്മൾക്ക...

1.Aaraachar

Image
എൻ്റമ്മോ... ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് നോവൽ.. കുറയേറെ പുസ്തകങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചിട്ടുണ്ട് എങ്കിലും ഈ കെ ആർ മീര സാധനം ശരിക്കും വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ കഴുത്തിലും ഒരു കുരുക്ക് വീണോ എന്ന് സംശയം.... കൊൽക്കത്തയിലെ ചിത്പൂറിലെ ഒരു പരമ്പരാഗത ആരാച്ചാർ കുടുംബത്തിലേക്ക് രണ്ടു കൊലപാതങ്ങൾ ചെയ്ത ജിതേന്ദ്രനാഥ് ബാനർജിയെ തൂകാൻ ഉള്ള ഉത്തരവാദിത്വം വരുന്നു.. അച്ഛൻ പനിഭൂഷൻ ആണ് അതിൻ്റെ ചുമതല കിട്ടുന്നതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഉത്തരവാദിത്വം മകൾ ചേതനയ്ക് യേറ്റഡുകേണ്ടി വരുന്നു.. രാജ്യത്തെ ആദ്യ വനിതാ ആരാച്ചാർ ആയി അവർ അവരോധിക്കപ്പെടുന്നതും അവളുടെ പിന്നാലെ നാട്ടിലെ പ്രധാന പത്രങ്ങൾ അവളുടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇറങ്ങുപുറപെടുന്നു.. അതിനിടെ CNC എന്ന ചാനലിൻ്റെ റിപ്പോർട്ടർ ആയ സഞ്ജീവ് കുമാർ മിത്ര എന്ന സഞ്ജയ് ബാബുവുമായി അടുപത്തിൽ ആകുന്നതോടെ ചേതന എന്ന ആ ഇരുപത്തിരണ്ട്കാരിയുടെ ജീവിതത്തിൽ നടക്കുന്ന അതിഗംഭീരമായ സംഭവവികാസങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.. 550 ിനു അടുത്ത് പേജ് ഉള്ള ഈ പുസ്തകം ഒറ്റ ഇരുപിന് വായിച്ചു തീർത്തു എന്ന് പറഞ്ഞാല് കുറച്ച് കൂടുതൽ ആകുമെങ്കിലും ഈ പുസ്തകം അങ്ങനെയേ വായിക്കാ...