1.Aaraachar
എൻ്റമ്മോ... ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് നോവൽ.. കുറയേറെ പുസ്തകങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചിട്ടുണ്ട് എങ്കിലും ഈ കെ ആർ മീര സാധനം ശരിക്കും വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ കഴുത്തിലും ഒരു കുരുക്ക് വീണോ എന്ന് സംശയം....
കൊൽക്കത്തയിലെ ചിത്പൂറിലെ ഒരു പരമ്പരാഗത ആരാച്ചാർ കുടുംബത്തിലേക്ക് രണ്ടു കൊലപാതങ്ങൾ ചെയ്ത ജിതേന്ദ്രനാഥ് ബാനർജിയെ തൂകാൻ ഉള്ള ഉത്തരവാദിത്വം വരുന്നു.. അച്ഛൻ പനിഭൂഷൻ ആണ് അതിൻ്റെ ചുമതല കിട്ടുന്നതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ ഈ ഉത്തരവാദിത്വം മകൾ ചേതനയ്ക് യേറ്റഡുകേണ്ടി വരുന്നു.. രാജ്യത്തെ ആദ്യ വനിതാ ആരാച്ചാർ ആയി അവർ അവരോധിക്കപ്പെടുന്നതും അവളുടെ പിന്നാലെ നാട്ടിലെ പ്രധാന പത്രങ്ങൾ അവളുടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇറങ്ങുപുറപെടുന്നു.. അതിനിടെ CNC എന്ന ചാനലിൻ്റെ റിപ്പോർട്ടർ ആയ സഞ്ജീവ് കുമാർ മിത്ര എന്ന സഞ്ജയ് ബാബുവുമായി അടുപത്തിൽ ആകുന്നതോടെ ചേതന എന്ന ആ ഇരുപത്തിരണ്ട്കാരിയുടെ ജീവിതത്തിൽ നടക്കുന്ന അതിഗംഭീരമായ സംഭവവികാസങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം..
550 ിനു അടുത്ത് പേജ് ഉള്ള ഈ പുസ്തകം ഒറ്റ ഇരുപിന് വായിച്ചു തീർത്തു എന്ന് പറഞ്ഞാല് കുറച്ച് കൂടുതൽ ആകുമെങ്കിലും ഈ പുസ്തകം അങ്ങനെയേ വായിക്കാൻ പറ്റു. ഓരോ ദിവസവും ചെതനയുടെ യും അവളുടെ കൂടെ ഉള്ള ആൾകാരുടെയും ജീവിതത്തിലേക്ക് ഉള്ള ഈ എത്തിനോട്ടം നമ്മളെ ചിലപ്പോൾ ചിരിപ്പിക്കും,ചിലപ്പോൾ കരയിപ്പിക്കും, ചിലപ്പോൾ ദേഷ്യം വരും,ചിലപ്പോൾ ത്രിൽ തരും.. അത്രേയും മനോഹരമായ ഒരു ആഖ്യാന ശൈലി ആണ് പുസ്തകം പിന്തുടരുന്നത്.. സ്ത്രീയുടെ അമ്മ, മകൾ ,ഭാര്യ എന്നീ വിശേഷങ്ങൾക്ക് ഉപരി ഒരു ആരാച്ചാർ ആയി മാറുന്ന ഈ പുസ്തകം ഓരോ പേജും നമ്മളെ പിടിച്ച് ഇരുതും...
ഒരു ഗംഭീര അനുഭവം...

Comments
Post a Comment